Actress Shamna Kasim is getting married | നടി ഷംന കാസിം വിവാഹിതയാകുന്നു. ബിസിനസ് കള്‍സള്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ്. ഷാനിദിന് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ഷംന തന്നെയാണ് ഇക്കാര്യം അറിയിച്ചത്.'കുടുംബത്തിന്റെ അനുഗ്രഹത്തോടെ എന്റെ ജീവിതത്തിന്റെ അടുത്ത ഭാഗത്തേക്ക് ചുവടുവെക്കുന്നു' എന്ന് ചിത്രങ്ങള്‍ പങ്കുവച്ച് താരം കുറിച്ചു. നിരവധി താരങ്ങളും ആരാധകരും ഷംനയ്ക്ക് ആശംസയറിയിച്ചെത്തിയിച്ചുണ്ട്
മഞ്ഞ് പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന ബിഗ് സ്‌ക്രീനിലേക്കെത്തിയത്. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു.പൂര്‍ണ എന്ന പേരിലാണ് അന്യഭാഷ ചിത്രങ്ങളില്‍ ഷംന അറിയപ്പെടുന്നത്.അഭിനയവും നൃത്തവും മോഡലിങ്ങുമായി ഇപ്പോള്‍ സജീവമാണ് ഷംന. സോഷ്യല്‍ മീഡിയിയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.
#ShamnaKasim #Controversy #Marriage